Site icon Fanport

പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ!! ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു

ഇന്ത്യൻ ഹോക്കി ടീം പാകിസ്താനെ തകർത്തെറിഞ്ഞു. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023 ലെ അവസാന പൂൾ പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം പാകിസ്ഥാനെതിരെ 4-0ന് ആണ് വിജയിച്ചത്.

ഇന്ത്യ 23 08 09 22 30 02 465

ഗ്രൂപ്പ് ഘട്ടത്തിൽ ഇതോടെ ഇന്ത്യ ടേബിൾ ടോപ്പർമാരായി. ഇന്ന് തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ സെമി കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യ പകുതിയിൽ ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മൂന്നാം പാദത്തിൽ ഗുർജൻ സിംഗ് ഇന്ത്യയെ 3-0 ന് മുന്നിലെത്തിക്കുകയും മത്സരം പാകിസ്ഥാനിൽ നിന്ന് അകറ്റുകയും ചെയ്തു.

കളി തീരാൻ 5 മിനിറ്റിൽ താഴെ മാത്രം ബാക്കി നിൽക്കെ മൻദീപ് സിംഗ് ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. ആദ്യ പാദത്തിൽ പാകിസ്ഥാന് ഒരു ഗോൾ ലഭിച്ചു എങ്കിലും റിവ്യൂവിനു ശേഷം ആ ഗോൾ നിഷേധിക്കപ്പെട്ടു. ഇന്ത്യ 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായാണ് ഒന്നാമത് എത്തിയത്.

Exit mobile version