പെനാള്‍ട്ടി സ്ട്രോക്ക് നഷ്ടപ്പെടുത്തി ഇന്ത്യ, ജര്‍മ്മനിയ്ക്കെതിരെ തോല്‍വി

വനിത ഹോക്കിയിൽ പൂള്‍ എ മത്സരത്തിൽ ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജര്‍മ്മനി. ഇന്ന് നടന്ന മത്സരത്തിൽ ആദ്യ ക്വാര്‍ട്ടറിൽ ലീഡ് നേടിയെങ്കിലും പിന്നീട് ഇന്ത്യന്‍ പ്രതിരോധം ഭേദിക്കുവാന്‍ അവര്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്.

രണ്ടാം പകുതി 1-0ന് അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ ഇന്ത്യയ്ക്ക് പെനാള്‍ട്ടി സ്ട്രോക്ക് ലഭിച്ചുവെങ്കിലും അത് ഗുര്‍ജീത് കൗര്‍ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. അധികം വൈകാതെ ജര്‍മ്മനി തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. ക്യാപ്റ്റന്‍ നൈക്ക് ലോറന്‍സും അന്നേ ചാര്‍ലോട്ട് ഷ്രോഡറും ആണ് ജര്‍മ്മനിയുടെ ഗോള്‍ സ്കോറര്‍മാര്‍.

ആദ്യ മത്സരത്തിൽ നെതര്‍ലാണ്ട്സിനോട് കനത്ത തോല്‍വിയേറ്റു വാങ്ങിയ ശേഷം ഭേദപ്പെട്ട പ്രകടനം ആണ് ഇന്ത്യ ഈ മത്സരത്തിൽ പുറത്തെടുത്തത്.

Exit mobile version