ഹോക്കി: പുരുഷ ടീമിനു വിജയത്തുടക്കം

- Advertisement -

ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 3-2 എന്ന സ്കോറിനാണ് ഇന്ത്യ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ തകര്‍ത്തത്. ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായിരുന്നില്ല. 19ാം മിനുട്ടില്‍ അഫാന്‍ യൂസഫ് നേടിയ മികച്ചൊരു ഫീല്‍ഡ് ഗോളില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തുകയായിരുന്നു. അതേ മിനുട്ടില്‍ തന്നെ അഫാന്‍ യൂസഫിലൂടെ ഇന്ത്യ തങ്ങളുടെ രണ്ടാം ഗോളും നേടി. ഗോള്‍ മടക്കുവാനുള്ള ഓസ്ട്രേലിയന്‍ ശ്രമങ്ങളെല്ലാം വിഫലമായപ്പോള്‍ പകുതി സമയത്ത് ഇന്ത്യ 2-0 ലീഡ് നേടിയിരുന്നു.

രണ്ടാം പകുതിയില്‍ എന്നാല്‍ ഓസ്ട്രേലിയ ഗോള്‍ മടക്കുന്ന കാഴ്ചയാണ് കണ്ടത്. 36ാം മിനുട്ടില്‍ മാത്യു വില്ലീസും 43ാം മിനുട്ടില്‍ ട്രെന്റ് മിട്ടണും ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തു. എന്നാല്‍ 44ാം മിനുട്ടില്‍ മികച്ചൊരു പെനാള്‍ട്ടി കോര്‍ണര്‍ ഗോളിലൂടെ ഇന്ത്യന്‍ നായകന്‍ രഘുനാഥ് വി ആര്‍ ഇന്ത്യയ്ക്കായി വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം നാളെയാണ് അരങ്ങേറുന്നത്.

Advertisement