Site icon Fanport

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ മലേഷ്യയെ 8-1ന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ

ബുധനാഴ്ച ചൈനയിലെ മോഖിയിൽ മലേഷ്യയെ 8-1ന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പുരുഷന്മാരുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൻ്റെ സെമിഫൈനലിൽ പ്രവേശിച്ചു. നേരത്തെ ചൈനയ്‌ക്കെതിരെ 3-0ൻ്റെയും ജപ്പാനെതിരെ 5-1ൻ്റെയും വിജയങ്ങൾ ഇന്ത്യ നേടിയിരുന്നു.

Picsart 24 09 11 16 25 14 978

രാജ് കുമാർ പാൽ ഹാട്രിക് (3, 25, 33 മിനിറ്റ്) നേടിയപ്പോൾ അരജീത് സിംഗ് ഹുണ്ടൽ (6, 39), ജുഗ്‌രാജ് സിംഗ് (7), ഹർമൻപ്രീത് സിംഗ് (22), ഉത്തം സിംഗ് (40) എന്നിവരും ഇന്ത്യക്ക് ആയി ഗോൾ നേടി. അഖിമുള്ള അനുവാറിലൂടെ (34-ാം മിനിറ്റ്) മലേഷ്യ ആശ്വാസ ഗോൾ നേടി. നിലവിൽ ഒമ്പത് പോയിൻ്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെപ്തംബർ 12ന് തങ്ങളുടെ അടുത്ത മത്സരത്തിൽ ദക്ഷിണ കൊറിയയെ നേരിടും.

Exit mobile version