
മെല്‍ബണില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ഇന്‍വിറ്റേഷണല്‍ ടൂര്‍ണ്ണമെന്റില്‍ ന്യൂസിലാണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. 3-2 എന്ന സ്കോറിനാണ് ന്യൂസിലാണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോല്‍വിയിലൂടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായ ഇന്ത്യ നാളെ നടക്കുന്ന ഒന്ന്-രണ്ട് സ്ഥാനങ്ങള്‍ക്കുള്ള മത്സരത്തിനു യോഗ്യത നേടിയില്ല. നാളെ മലേഷ്യയുമായി മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനു ഇന്ത്യ ഇറങ്ങും.
രണ്ടാം ക്വാര്‍ട്ടറില്‍ രൂപീന്ദര്‍ പാല് സിംഗിലൂടെ ഇന്ത്യയാണ് മത്സരത്തിന്റെ 18ാം മിനുട്ടില്‍ ലീഡ് നേടിയത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്ക്കായെങ്കിലും അവസാന ക്വാര്‍ട്ടറില്‍ തുടരെ രണ്ട് ഗോള്‍ വഴങ്ങിയത് (47, 48 മിനുട്ടുകളില്‍) ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. 57ാം മിനുട്ടില്‍ മൂന്നാം ഗോള്‍ വഴങ്ങിയെങ്കിലും അതേ മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയ ഇന്ത്യയ്ക്ക് സമനില ഗോള്‍ നേടാനാകുന്നതിനു മുമ്പ് ഹൂട്ടര്‍ മുഴങ്ങുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ മലേഷ്യയെ 5-0 നു തകര്‍ത്ത് ഓസ്ട്രേലിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നാളെ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാണ്ടാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ ഒറ്റ മത്സരം പോലും ജയിക്കാതെയാണ് മലേഷ്യ തങ്ങളുടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ന്യൂസിലാണ്ടിനെതിരെ സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.