അയര്‍ലണ്ടിനോടും തോല്‍വിയേറ്റുവാങ്ങി ഇന്ത്യ

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. മലേഷ്യയ്ക്കതെിരെ 5-1നു വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂര്‍ണ്മമെന്റിലെ ആദ്യ ജയം തേടിയെത്തിയ അയര്‍ലണ്ടിനോടും അടിയറവു പറയുകയായിരുന്നു. 2-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ഇത് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണ്.

ആദ്യ പകുതിയില്‍ ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ ആധിപത്യം. 10ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗിലൂടെ ലീഡ് നേടിയ ഇന്ത്യയ്ക്ക് 24ാം മിനുട്ടില്‍ ഷെയിന്‍ നേടിയ ഗോളിലൂടെ അയര്‍ലണ്ട് മറുപടി നല്‍കി. മിനുട്ടുകളുടെ വ്യത്യാസത്തില്‍ അമിത് രോഹിദാസ് ഗോള്‍ മടക്കി ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ പകുതി 2-1നു ഇന്ത്യയായിരുന്നു മുന്നില്‍.

എന്നാല്‍ രണ്ടാം പകുതിയുടെ 36, 42 മിനുട്ടുകളില്‍ ഷോണ്‍ മറേ, ലീ കോള്‍ എന്നിവര്‍ നേടിയ ഗോളില്‍ അയര്‍ലണ്ട് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാല് റണ്‍സിനു അഞ്ച് വിക്കറ്റ്, താരമായി ഷഹീന്‍ അഫ്രീദി
Next articleപോര്‍ട്ട് എലിസബത്തില്‍ റബാഡ താണ്ഡവം