
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണ്ണമെന്റിനായി ഇന്ത്യന്‍ ഹോക്കി സംഘം ഇന്ന് പുലര്‍ച്ചെ യാത്രയായി. നെതര്ലാണ്ട്സില് ഈ വരുന്ന ശനിയാഴ്ചയാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. നെതര്‍ലാണ്ട്സ്, അര്‍ജന്റീന, പാക്കിസ്ഥാന്, ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്.
2018ല്‍ ഭുവനേശ്വറില്‍ നടക്കുന്ന ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ യഥാര്‍ത്ഥ പരീക്ഷണമാണ് ചാമ്പ്യന്‍സ് ട്രോഫി എന്നാണ് ഇന്ത്യന്‍ നായകന് പറഞ്ഞത്. പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2016ല്‍ ലണ്ടനില്‍ നടന്ന മുന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
