അവസാന മത്സരം സമനിലയില്‍, കൊറിയയില്‍ ഇന്ത്യന്‍ വനിതകളുടെ മികച്ച പ്രകടനം

മൂന്ന് ജയം, ഒരു തോല്‍വി, ഒരു സമനില. ഇതാണ് കൊറിയയിലെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്. പരമ്പര 3-1നു നേരത്തെ തന്നെ ജയിച്ച ശേഷം അവസാന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളില്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഇരു ടീമുകളും പിന്നോക്കം പോയപ്പോള്‍ അവസാന ക്വാര്‍ട്ടറിലാണ് രണ്ട് ഗോളുകളും പിറന്നത്.

48ാം മിനുട്ടില്‍ വന്ദന ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും മിനുട്ടുകള്‍ക്കകം തിരിച്ചടിച്ച് കൊറിയ സമനില കണ്ടെത്തി. ബോമി കിം ആയിരുന്നു ഗോള്‍ സ്കോറര്‍. ശേഷിച്ച പത്ത് മിനുട്ടില്‍ ഗോള്‍വല ചലിപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ മത്സരം 1-1 ല്‍ സമനിലയില്‍ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial