Indiaaustraliahockey

പത്ത് ഗോളുകള്‍ പിറന്ന മത്സരത്തിൽ ഇന്ത്യയുടെ ചെറുത്ത്നില്പ് മറികടന്ന് ഓസ്ട്രേലിയയ്ക്ക് വിജയം

FIH പ്രൊ ലീഗ് 2023/24 ഭുവനേശ്വര്‍ ലെഗിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടി ഓസ്ട്രേലിയ. പത്ത് ഗോളുകള്‍ പിറന്ന മത്സരത്തിൽ 6-4 എന്ന സ്കോറിനാണ് ഓസ്ട്രേലിയയുടെ വിജയം. രണ്ടാം മിനുട്ടിൽ ബ്ലേക്ക് ഗോവേഴ്സ് നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഓസ്ട്രേലിയ ലീഡിലേക്ക് നീങ്ങിയെങ്കിലും 12ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. ആദ്യ ക്വാര്‍ട്ടറിൽ കഴിയുമ്പോള്‍ 1-2ന് ഇന്ത്യ പിന്നിലായിരുന്നു.

രണ്ടാം ക്വാര്‍ട്ടറിൽ ഇന്ത്യ മൂന്ന് ഗോളുകള്‍ നേടി മത്സരത്തിലേക്ക് അതിശക്തമായ നിലയിൽ തിരികെ വരുന്നതാണ് കണ്ടത്. 18ാം മിനുട്ടിൽ സുഖീത് സിംഗ്, 20ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സിംഗും 29ാം മിനുട്ടിൽ മന്‍ദീപ് സിംഗും ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 4-2ന് ഇന്ത്യ മുന്നിലെത്തി.

മൂന്നാം ക്വാര്‍ട്ടറിൽ അരന്‍ സാലേവ്സ്കി ഒരു ഗോള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ മൂന്നാം ഗോള്‍ നേടി. എന്നാൽ അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്കെതിരെ മൂന്ന് ഗോളുകള്‍ നേടി മത്സരം 6-4ന് ഓസ്ട്രേലിയ നേടി.

ലച്ലന്‍ ഷാര്‍പ്, ജേക്കബ് ആന്‍ഡേഴ്സൺ, ജാക്ക് വെൽഷ് എന്നിവര്‍ യഥാക്രമം 52, 55, 58 മിനുട്ടുകളിലാണ് ഗോളുകള്‍ നേടിയത്.

Exit mobile version