
നെതര്‍ലാന്‍ഡ്സിനോടു അവസാന മത്സരത്തില്‍ 3-1 നു പരാജയപ്പെട്ട് ഇന്ത്യന്‍ ഹോക്കി സംഘം. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. രണ്ടാം മിനുട്ടില്‍ തിയറി ബ്രിങ്ക്മാന്‍ നെതര്‍ലാന്‍ഡ്സിനു ലീഡ് നേടിക്കൊടുത്തു. സാന്‍ഡെര്‍ ബാര്‍ട്, മിര്‍ക്കോ പ്രൂജ്സെര് എന്നിവര്‍ പട്ടിക തികച്ചപ്പോള്‍ ആകാശ്ദീപ് സിംഗ് ആണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ കാനഡയും സ്കോട്ലാന്ഡും സമനിലയില്‍ പിരിഞ്ഞു. കാനഡയ്ക്കായി ഗോര്‍ഡന്‍ ജോണ്‍സ്റ്റണ്‍, സ്കോട്ലാന്ഡിനു വേണ്ടി വില്ലി മാര്‍ഷല്‍ എന്നിവരാണ് സ്കോര്‍ ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial