
- Advertisement -
ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. അര്‍ജന്റീനയോട് 1-0 എന്ന സ്കോറിനാണ് ഇന്ത്യ തോറ്റത്. ഒട്ടേറെ അവസരങ്ങള്‍ തുറന്നെടുക്കുവാന്‍ ഇന്ത്യയ്ക്കായെങ്കിലും ഗോള്‍ മാത്രം നേടുന്നതില്‍ ടീം പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 17ാം മിനുട്ടിലാണ് അര്‍ജന്റീന മത്സരത്തില്‍ പിറന്ന ഏക ഗോള്‍ സ്വന്തമാക്കിയത്. പെയിലാട്ട് ഗോണ്‍സാലോ ആണ് അര്‍ജന്റീനയുടെ വിജയശില്പി.

Match id:17
England v Netherlands
Foto: Mirco Pruijser (Ned) scored 0-1 for the Netherlands
Tristan Algera (Ned)
COPYRIGHT WORLDSPORTPICS FRANK UIJLENBROEK
മറ്റൊരു മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൂസേഴ്സ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിനു നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തി. മത്സരത്തിന്റെ 42ാം മിനുട്ടില്‍ മിര്‍ക്കോ പ്രൂയിജ്സെര് നേടിയ ഗോളിലാണ് നെതര്‍ലാണ്ട്സ് വിജയം സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement