ക്വാര്‍ട്ടര്‍ ലൈനപ്പായി, ഇന്ത്യയ്ക്ക് എതിരാളികള്‍ കരുത്തരായ ബെല്‍ജിയം

- Advertisement -

ഹോക്കി വേള്‍ഡ് ലീഗില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. പൂള്‍ ബിയില്‍ അവസാന സ്ഥാനക്കാരായ ഇന്ത്യയ്ക്ക് പൂള്‍ എ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയം ആണ് എതിരാളികള്‍. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് വരുന്ന ബെല്‍ജിയത്തെ മറികടക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമായിരിക്കും. ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൈകുന്നേരം ഇന്ത്യന്‍ സമയം 5.15നു സ്പെയിന്‍ ഓസ്ട്രേലിയയെ നേരിടും. പൂള്‍ എയിലെ രണ്ടാം സ്ഥാനക്കാരാണ് സ്പെയിന്‍. കളിച്ച് മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിച്ച ഓസ്ട്രേലിയ പൂള്‍ ബിയില്‍ മൂന്നാം സ്ഥാനക്കാരാണ്.

ഇന്ത്യയുടെ മത്സരം രാത്രി 7.30യ്ക്കാണ്. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ട്-അര്‍ജന്റീനയെയും ജര്‍മ്മനി നെതര്‍ലാണ്ട്സിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement