
ഇരു ഗ്രൂപ്പുകളിലായി പത്ത് ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടങ്ങള്‍ക്കൊടുവില്‍ ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗത്തിലിനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്ക ജപ്പാനെയാണ് നേരിടുന്നത്. രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരാളികള്‍ അയര്‍ലണ്ട് ആണ്. ഇന്ത്യയ്ക്ക് കടുപ്പമേറിയ എതിരാളികളാണ്. ഗ്രൂപ്പ് എയിലെ വിജയികളായ ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ അങ്കം. അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മ്മനി ദക്ഷിണാഫ്രിക്കയെ നേരിടും.
പൂള് എയില്‍ നിന്ന് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്, ജര്‍മ്മനി, ജപ്പാന്, അയര്‍ലണ്ട് എന്നിവരാണ് യോഗ്യത നേടിയത്. പോളണ്ടാണ് പിന്തള്ളപ്പെട്ട് പോയ ടീം. ജര്‍മ്മനിയ്ക്കും ജപ്പാനും പോയിന്റുകള്‍ സമമാണെങ്കിലും ഗോള്‍ ശരാശരയില്‍ ജപ്പാനെ ജര്‍മ്മനി മറികടന്നു.
പൂള് ബിയില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ടൂര്‍ണ്ണമെന്റില്‍ മുഴുവന്‍ മത്സരങ്ങളും ജയിച്ചാണ് അര്‍ജന്റീന എത്തുന്നത്. രണ്ടാം സ്ഥാനം അമേരിക്കയ്ക്ക്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും നാല് പോയിന്റോടു കൂടി മൂന്നും, നാലും സ്ഥാനത്താണ്. ചിലിയാണ് ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായ ടീം. അവസാന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക അമേരിക്കയെ അട്ടിമറിച്ചതോടെയാണ് ചിലിയുടെ സാധ്യതകളടഞ്ഞത്. ചിലിയ്ക്ക് പകരം ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക യോഗ്യത നേടി.
നാളെയാണ് പുരുഷ് വിഭാഗം ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial