അഞ്ചാം മത്സരം ജയിച്ച് സ്പെയിന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ മടക്കം

സ്പെയിനില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം നേടി ഇന്ത്യ. 4-1 ന്റെ വിജമാണ് ഇന്ത്യയ്ക്ക് ഇന്നലെ നേടാനായത്. മത്സരത്തില്‍ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത് ഗോളാണ് ഇന്ത്യ നേടിയത്. റാണി രാംപാലും ഗുര്‍ജിത്തുമായിരുന്നു സ്കോറമാര്‍.

ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ ടീമുകള്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ ഇന്ത്യ ലീഡ് നേടുകയായിരുന്നു. 33, 37 മിനുട്ടുകളില്‍ റാണി രാംപാലും 44, 50 മിനുട്ടുകളില്‍ ഗുര്‍ജിത്തും ഗോള്‍വല കുലുക്കിയപ്പോള്‍ ഇന്ത്യ അപരാജിതമായ ലീഡ് കൈവശപ്പെടുത്തി. 58ാം മിനുട്ടില്‍ ലോറ റിയേരയാണ് സ്പെയിനിന്റെ ആശ്വാസ ഗോള്‍ നേടിയത്. പരമ്പരയിലെ ഇരു ടീമുകളും രണ്ട് വീതം വിജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial