ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ഫിക്സ്ച്ചറുകള്‍ ഇപ്രകാരം

- Advertisement -

നെതര്‍ലാണ്ട്സിലെ ബ്രീഡയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഇന്ത്യന്‍ ടീമിന്റെ ഫിക്സ്ച്ചറുകള്‍ ഇപ്രകാരം. ആദ്യ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ദിവസം പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. ജൂണ്‍ 23നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് മത്സരം.

ഞായറാഴ്ച ഇന്ത്യന്‍ സമയം 3.30നു അര്‍ജന്റീനയോടാണ് ഇന്ത്യയുടെ രണ്ടാം മത്സരം. രണ്ട് ദിവസങ്ങളുംവിശ്രമത്തിനു ശേഷം 27നു ബെല്‍ജിയത്തെയും(വൈകുന്നേരം 6.30), 28നു ബെല്‍ജിയത്തെയും ഇന്ത്യ നേരിടും. ഈ മത്സരം ഇന്ത്യന്‍ സമയം രാത്രി 8.30നാണ് നടക്കുക. അവസാന മത്സരത്തില്‍ ജൂണ്‍ 30നു ഇന്ത്യന്‍ സമയം 7.30നു നെതര്‍ലാണ്ട്സുമായുള്ള മത്സരമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം.

ജൂലൈ 1നാണ് ടൂര്‍ണ്ണമെന്റ് ഫൈനല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement