ഷൂട്ടൗട്ടില്‍ വിജയം ഇന്ത്യയ്ക്ക്, ബെല്‍ജിയത്തെ ഞെട്ടിച്ച് സെമിയില്‍

Odisha Men's Hockey World League Final Bhubaneswar 2017 Match id:13 Belgium v India Foto: Shoot Out India wins the Shoot Out COPYRIGHT WORLDSPORTPICS FRANK UIJLENBROEK
- Advertisement -

ഹോക്കി വേള്‍ഡ് ലീഗിലെ തീപാറും ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് എത്തിയ ബെല്‍ജിയത്തെ ഇന്ത്യ ഷൂട്ടൗട്ടിലാണ് തറപറ്റിച്ചത്. നിര്‍ണ്ണായകമായ സേവ ചെയ്ത് ആകാശ് ചിക്ടേ ഇന്ത്യയുടെ വിജയ നായകനായി. മുഴുവന്‍ സമയത്ത് ഇരു ടീമുകളും 3-3 നു സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം 3-2 നു ഇന്ത്യ സ്വന്തമാക്കി.

ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം ഇന്ത്യയാണ് ആദ്യ ജയം ഗോള്‍ നേടിയത്. ഗുര്‍ജന്ത് സിംഗിലൂടെ ലീഡ് നേടിയ ഇന്ത്യയെ ഹര്‍മന്‍പ്രീത് സിംഗ് നാല് മിനുട്ടുകള്‍ക്ക് ശേഷം 2-0 ലീഡ് നേടിക്കൊടുത്തു. ഏതാനും മിനുട്ടുകള്‍ക്കകം ലോയിക് ലുയാപെര്‍ട്ട് നേടിയ ഇരട്ട ഗോളിലൂടെ ബെല്‍ജിയം വീണ്ടും മത്സരത്തിലേക്ക് തിരച്ചു വന്നു. ബെല്‍ജിയം രണ്ടാം ഗോള്‍ മടക്കി സെക്കന്‍ഡുകള്‍ക്കകം ഇന്ത്യ വീണ്ടും ലീഡ് പിടിച്ചു. രൂപീന്ദര്‍ പാല്‍ സിംഗ് ആയിരുന്നു സ്കോറര്‍. എന്നാല്‍ 53ാം മിനുട്ടില്‍ അമൗരി ക്വേസ്റ്റേര്‍സ് ബെല്‍ജിയത്തിന്റെ സമനില ഗോള്‍ നേടി.

Odisha Men’s Hockey World League Final Bhubaneswar 2017
Match id:13
Belgium v India
Foto: Shoot Out
Victor Wegnez (Bel) miss
COPYRIGHT WORLDSPORTPICS FRANK UIJLENBROEK

ഷൂട്ടൗട്ടില്‍ നാല് സേവുകള്‍ നടത്തി ആകാശ് ചിക്ടേ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. അതേ സമയം ബെല്‍ജിയം ഗോള്‍കീപ്പറിനു മൂന്ന് സേവുകള്‍ മാത്രമേ നടത്താനായുള്ളു. ഇന്ത്യയ്ക്കാഷി ഷൂട്ടൗട്ടില്‍ ലലിത് ഉപാദ്ധ്യായ, രൂപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ സ്കോറിംഗ് നടത്തിയപ്പോള്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ആദ്യ ശ്രമവും സുമീത് ആകാശ് ദീപ് എന്നിവരുടെ ശ്രമങ്ങളും പരാജയപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement