
ഏഷ്യ കപ്പ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ 3-1നു കീഴടക്കി ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 17ാം മിനുട്ടില്‍ ചിംഗ്ലെന്സാനയാണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 44ാം മിനുട്ടില്‍ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രമണ്‍ദീപ് സിംഗ് ആണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. തൊട്ടടുത്ത നിമിഷം ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. 3-0 എന്ന സ്കോറിനാണ് ഇന്ത്യ നാലാം ക്വാര്‍ട്ടറിലേക്ക് കടന്നത്.
നാലാം ക്വാര്‍ട്ടര്‍ തുടങ്ങി 4 മിനുട്ട് പിന്നിട്ടപ്പോള്‍ പാക്കിസ്ഥാന് അലി ഷാനിലൂടെ ഒരു ഗോള്‍ മടക്കി. പാക്കിസ്ഥാന് വീണ്ടും അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ആകാശ് ചിക്ടേ ടീമിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ജപ്പാന് 3-1 നു ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ത്യ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ജപ്പാനെയും(5-1) ബംഗ്ലാദേശിനെയും(7-0) പരാജയപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 7-0നു പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ജപ്പാനോട് 2-2നു സമനില പാലിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial