Indpakhockey

ജൂനിയര്‍ ഏഷ്യ കപ്പ്, പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാര്‍

ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി 2023ന്റെ ജേതാക്കളായി ഇന്ത്യ. ഇന്ന് ഫൈനൽ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പാക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി.

അവസാന നിമിഷങ്ങളിൽ പാക്കിസ്ഥാന്റെ കനത്ത ആക്രമണങ്ങളെ ചെറുത്ത്നിന്നാണ് ഇന്ത്യ വിജയകിരീടം നേടിയത്. ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ മോഹിത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. പാക്കിസ്ഥാന്റെ കടന്നാക്രമണത്തെ ചെറുക്കുവാന്‍ ഇന്ത്യന്‍ പ്രതിരോധത്തിൽ വലിയ സംഭാവനയാണ് ഗോള്‍ കീപ്പര്‍ മോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. ഒമാനിലാണ് പുരുഷ ജൂനിയര്‍ ഏഷ്യ കപ്പ് 2023 നടന്നത്.

Exit mobile version