മലേഷ്യയെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം

- Advertisement -

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നാം വിജയം നേടി ഇന്ത്യന്‍ വനിതകള്‍. മലേഷ്യയുടെ ശക്തമായ ചെറുത്ത് നില്പിനെ അതിജീവിച്ചാണ് ഇന്ത്യ ഇന്നത്തെ മത്സരം വിജയിച്ചത്. ആദ്യ പകുതിയില്‍ ഗുര്‍ജിത്ത് നേടിയ ഗോളില്‍ മുന്നിട്ട് നിന്ന ഇന്ത്യ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-2 എന്ന സ്കോറിനാണ് വിജയം ഉറപ്പാക്കിയത്. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് ഇരു ടീമുകളും നേടിയത്.

17ാം മിനുട്ടില്‍ ഗുര്‍ജിത്തിലൂടെ ലീഡ് നേടിയ ഇന്ത്യയെ മത്സരത്തിന്റെ 33ാം മിനുട്ടില്‍ വന്ദന വീണ്ടും മുന്നിലെത്തിച്ചു. 36ാം മിനുട്ടില്‍ പെനാള്‍ട്ടി സ്ട്രോക്കിലൂടെ മലേഷ്യം ഒരു ഗോള്‍ മടക്കിയെങ്കിലും ഏതാനും മിനുട്ടുകള്‍ക്കകം ലാല്‍റെംസിയാമി ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. 48ാം മിനുട്ടില്‍ മത്സരത്തില്‍ മലേഷ്യ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ മലേഷ്യ സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന ഇന്ത്യന്‍ പ്രതിരോധം ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement