ചതുര്‍ രാഷ്ട്ര ഹോക്കി പരമ്പര: മലേഷ്യയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

- Advertisement -

മെല്‍ബണില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര പുരുഷ ഹോക്കി ടൂര്‍ണ്ണമെന്റില്‍ മലേഷ്യയെ 4-2 നു തകര്‍ത്ത് ഇന്ത്യ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോടു 3-2 നു തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യ മലേഷ്യയ്ക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ തിമ്മയ്യയിലൂടെ ലീഡ് നേടിയ ഇന്ത്യയ്ക്കെതിരെ മലേഷ്യ മൂന്നാം ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ 39ാം മിനുട്ടില്‍ ഫൈസല്‍ സാരിയിലൂടെ ഗോള്‍ മടക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യ രൂപീന്ദര്‍ പാല്‍ സിംഗിലൂടെ ലീഡ് ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ മലേഷ്യ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും മത്സരം അവസാനിക്കാന്‍ അഞ്ച് മിനുട്ടുകള്‍ മാത്രം ശേഷിക്കേ തിമ്മയ്യ ആകാശ് ദീപ് സീംഗ് എന്നിവര്‍ നേടിയ ഗോളുകളിലൂടെ ഇന്ത്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ 3-1 നു പരാജയപ്പെടുത്തി.

Advertisement