ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം ജയം

- Advertisement -

ദക്ഷിണ കൊറിയയില്‍ നടന്ന് വരുന്ന വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ചൈനയെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 4-1നു പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ 2-1നു ഇന്ത്യയായിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ 4, 11 മിനുട്ടില്‍ വന്ദനയാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഡാനിലൂടെ ഒരു ഗോള്‍ മടക്കുവാന്‍ ചൈനയ്ക്കായി. പിന്നീട് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോള്‍ ഒഴിഞ്ഞ് നിന്നുവെങ്കിലും 51ാം മിനുട്ടില്‍ ഗുര്‍ജിത്ത് ഇന്ത്യയ്ക്ക് മൂന്നാം ഗോള്‍ നേടിക്കൊടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement