ഇന്ത്യയ്ക്ക് രണ്ടാം ജയം, കൊറിയയെ തകര്‍ത്ത് ചൈന

പാക്കിസ്ഥാനെ 6-0 നു തകര്‍ത്ത് ടൂര്‍ണ്ണമെന്റില്‍ വമ്പിച്ച തുടക്കം കുറിച്ച കാനഡയ്ക്കെതിരെ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. വേള്‍ഡ് ഹോക്കി ലീഗിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയ ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് കാനഡയെ തകര്‍ത്തത്. സുനില്‍ സോംവര്‍പീത്, ആകാശ്ദീപ് സിംഗ്, സര്‍ദാര്‍ സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. നാളെ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ചൈനയ്ക്ക് വിജയം. 5-2 എന്ന സ്കോര്‍ നിലയില്‍ വിജയിച്ച ചൈന മൂന്നാം മിനുട്ടില്‍ ഗോള്‍ സ്കോറിംഗ് ആരംഭിച്ചു. ലിക്സിംഗ് സു ആണ് സ്കോറര്‍. ജുന്‍ സു മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പത്താം മിനുട്ടില്‍ ജിഹുന്‍ യാംഗ് കൊറിയയുടെ ആദ്യ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ചൈന തങ്ങളുടെ മൂന്നാം ഗോള്‍ നേടി. ജുന്‍ സു ആയിരുന്നു സ്കോറര്‍.

40ാം മിനുട്ടില്‍ വോംങ്കി ഹ്വാങ്ങിലൂടെ കൊറിയ ലീഡ് കുറച്ചു. എന്നാല്‍ 2 ഗോളുകള്‍ കൂടി നേടി ചൈന മത്സരം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചിച്ചാരിറ്റോയുടെ തോളിലേറി മെക്സിക്കോ
Next articleബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഇനി റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട്