സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും ഓസ്ട്രേലിയയും

- Advertisement -

ഹോക്കി വേള്‍ഡ് ലീഗിലെ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും ഓസ്ട്രേലിയയും. രണ്ടാം ക്വാര്‍ട്ടറില്‍ മന്ദീപ് സിംഗിന്റെ ഗോളിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ലീഡ് നേടിയത്. 20ാം മിനുട്ടിലായിരുന്നു മന്ദീപിന്റെ ഫീല്‍ഡ് ഗോള്‍. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഗോള്‍ മടക്കി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ വന്നു. ജെറ്മി ഹേവാര്‍ഡാണ് പെനാള്‍ട്ടി കോര്‍ണറിലൂടെ സമനില ഗോള്‍ കണ്ടെത്തിയത്. പിന്നീട് മത്സരത്തില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ മത്സരം 1-1നു സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ഏറെ ലഭിച്ചുവെങ്കിലും ഗോള്‍ നേടുവാന്‍ ഇരുവര്‍ക്കുമായില്ല. അവസാന ക്വാര്‍ട്ടറില്‍ കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യയാണ് സൃഷ്ടിച്ചത്. മത്സരം സമനിലയിലായതോടെ ഗ്രൂപ്പ് ബിയില്‍ ഓരോ പോയിന്റ് നേടി ഇന്ത്യയും ഓസ്ട്രേലിയയും രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റുമായി ജര്‍മ്മനിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement