ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാര്‍

- Advertisement -

2017 ഏഷ്യകപ്പ് വിജയികളായി ഇന്ത്യ. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാര്‍ ആയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ നേടിയ ഗോളോടെയാണ് ഇന്ത്യ മത്സരം. സീനിയര്‍ താരം രമണ്‍ദീപ് സിംഗ് ആണ് ഫൈനല്‍ മത്സരത്തിലെ ആദ്യ ഗോളിനു ഉടമ.

ആദ്യ ക്വാര്‍ട്ടറിലും രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം വരെയും ഇരു ടീമുകളും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നപ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ 29ാം മിനുട്ടില്‍ ഇന്ത്യ ലളിത് ഉപാധ്യായിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 2-0നു മുന്നിലായിരുന്നു.  മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യയുടെ മേധാവിത്വം ആണ് കണ്ടതെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

മത്സരം നാലാം ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ മലേഷ്യ ഗോള്‍ മടക്കുവാനുള്ള തീവ്രശ്രമത്തിനൊടുവില്‍ 50ാം മിനുട്ടില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഷാഹ്രില്‍ സാബാഹ് മലേഷ്യയുടെ ആദ്യ ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കുവാനുള്ള മലേഷ്യന്‍ ശ്രമങ്ങളെ ചെറുത്ത് നിര്‍ത്ത് ഇന്ത്യ ഏഷ്യ കപ്പ് ചാമ്പ്യന്മാരാകുകയായിരുന്നു. ഫൈനല്‍ സ്കോര്‍ 2-1.

നേരത്തെ സൂപ്പര്‍ 4s ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 6-2നു വിജയം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement