Picsart 23 11 03 10 29 26 241

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യൻ ഹോക്കി ടീമിന് സ്വന്തം!!

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ഹോക്കി ടീമിന് കിരീടം. ഇന്ന് നടന്ന ഫൈനലിൽ ജപ്പാനെ വലിയ സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. തുടർച്ചയായ ഏഴ് വിജയങ്ങളുമായാണ് ഇന്ത്യ കിരീടം നേടിയത്. 17ആം മിനുട്ടിൽ സംഗീത കുമാരിയിലൂടെ ആണ് ഇന്ത്യ ഇന്ന് ലീഡ് എടുത്തത്.

46ആം മിനുട്ടിൽ നേഹയിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 57ആം മിനുട്ടിൽ ലാൽറംസിയാമിയും അവസാനം 60ആം മിനുട്ടിൽ വന്ദന കറ്റാരിയയും കൂടെ ഹോൾ നേടിയതോടെ ഇന്ത്യ വിജയം പൂർത്തിയാക്കി.

ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ കൊറിയയെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. കൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ആണ് ഇന്ത്യ സെമിയിൽ തോൽപ്പിച്ചത്.

Exit mobile version