Picsart 24 09 16 17 06 28 603

കൊറിയയെ തകർത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന് വിജയിച്ച് ഇന്ത്യൻ ഹോക്കി ടീം ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇരട്ട ഗോളുകളുമായി ഹർമൻപ്രീത് ഇന്നും ഇന്ത്യയുടെ ഹീറോ ആയി. രണ്ട് ഗോളും പെനാൾട്ടി കോർണറിൽ നിന്നായിരുന്നു. ഉത്തം സിംഗ് (13′), ജർമൻപ്രീത് സിംഗ് (32′) എന്നിവരുടെ ഗോളുകളും ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ഉണ്ടായിരുന്നു.

33-ാം മിനിറ്റിൽ യാങ് ജിഹൂണിൻ്റെ പെനാൽറ്റി കോർണറിലൂടെ ദക്ഷിണ കൊറിയ ഒരു ഗോൾ മടക്കിയെങ്കിലും എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഇന്ത്യയെ തടയാൻ അത് പര്യാപ്തമായില്ല.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇപ്പോൾ ഫൈനലിലേക്ക് നീങ്ങുന്നത്. സെപ്റ്റംബർ 17ന് ചൈനയെ ആകും ഇന്ത്യ ഫൈനലിൽ നേരിടുക.

Exit mobile version