ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ ഇന്ത്യയ്ക്കും അര്‍ജന്റീനയ്ക്കും ജയം

ആറാം മിനുട്ടില്‍ സ്കോട്‍ലാന്‍ഡിന്റെ ക്രിസ് ഗ്രാസ്സിക് നേടിയ ഗോളിനു പിന്നിലായിരുന്ന ഇന്ത്യ ആദ്യ പകുതിയ്ക്ക് ശേഷം നാല് ഗോളുകള്‍ മടക്കി തങ്ങളുടെ ഹോക്കി വേള്‍ഡ് ലീഗ് ടൂര്‍ണ്ണമെന്റിനു മികച്ച തുടക്കം ലണ്ടനില്‍ കുറിച്ചു. 31ാം മിനുട്ടില്‍ 31ാം നമ്പര്‍ ജേഴ്സിക്കു ഉടമയായ രമണദീപ് സിംഗ് ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയ്ക്കായി സമനില നേടുകയായിരുന്നു. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം രമണ്‍ദീപ് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. 40, 42 മിനുട്ടുകളില്‍ അകാശ്ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

LONDON, ENGLAND – JUNE 15: Pedro Ibarra of Argentina and Junwoo Jeong of South Korea battle for the ball during the Pool A match between Korea and Argentina on day one of Hero Hockey World League Semi-Final at Lee Valley Hockey and Tennis Centre on June 15, 2017 in London, England. (Photo by Alex Morton/Getty Images)

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ 2-1 നു അര്‍ജന്റീന വിജയം സ്വന്തമാക്കുകയായിരുന്നു. അര്‍ജന്റീനയാണ് ഗോണ്‍സാലോ പെയ്‍ലറ്റിലൂടെ ലീഡ് നേടിയത്. നാംയോംഗ് ലീ കൊറിയയ്ക്കായി സമനില നേടിയെങ്കിലും മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ഗോണ്‍സാലോ അര്‍ജന്റീനയ്ക്ക് വിജയം നേടിക്കൊടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial