ജപ്പാനോട് തോറ്റ് ഇന്ത്യ, ഇനി ഏഴാം സ്ഥാനത്തിനായി പോരാടും

ഹോക്കി വേള്‍ഡ് ലീഗ് സ്ഥാന നിര്‍ണ്ണയ പോരാട്ടത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ജപ്പാനോടാണ് ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. ഏഴാം മിനുട്ടില്‍ കാന നോമുരയിലൂടെ ലീഡ് നേടിയ ജപ്പാന്‍ 29ാം മിനുട്ടില്‍ വിജയം ഉറപ്പിച്ചു. നാഹോ ഇച്ചിറ്റാനിയാണ് രണ്ടാം ഗോള്‍ നേടിയത്. ഇന്ന് ഏഴാം സ്ഥാനത്തിനായി ഇന്ത്യ അയര്‍ലണ്ടിനെ നേരിടും.

ഇന്ന് നടന്ന മറ്റൊരു സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയോടാണ് അയര്‍ലണ്ട് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിട്ട് നിന്ന് ദക്ഷിണാഫ്രിക്ക രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ മുന്‍തൂക്കത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ലിസ മാരി, ബെര്‍നാഡേട്ടേ കോസ്റ്റോണ്‍, ലിലിയന്‍ ഡു പ്ലെസിസ് എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ സ്കോറര്‍മാര്‍. ജപ്പാനുമായാണ് ദക്ഷിണാഫ്രിക്കയുടെ അഞ്ചാം സ്ഥാനത്തിനായുള്ള മത്സരം.

ഒമ്പതാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ചിലി പോളണ്ടിനെ 2-1 എന്ന സ്കോറിനു പരാജയപ്പെടുത്തി. മത്സരത്തിന്റെ ആറാം മിനുട്ടില്‍ പോളണ്ടാണ് ആദ്യ ഗോള്‍ നേടിയത്. മര്‍ലേന റൈബാച്ചയാണ് സ്കോറര്‍. 20ാം മിനുട്ടില്‍ ചിലി മാന്വേല ഉറോസയിലൂടെ സമനില ഗോള്‍ കണ്ടെത്തി. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം കമീല കാരം ചിലിയുടെ വിജയ ഗോള്‍ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാ ലീഗ മത്സരങ്ങൾ നാളെ അറിയാം
Next articleഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട്, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 281 റണ്‍സ്