ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ബെല്‍ജിയത്തിനെ 3-2 നു പരാജയപ്പെടുത്തി ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 13ാം മിനുട്ടില്‍ ബെല്‍ജിയമാണ് ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏക ഗോളിനു ബെല്‍ജിയം ലീഡ് ചെയ്തു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പെനാള്‍ട്ടി കോര്‍ണര്‍ ഗോളുകള്‍ നേടി ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്കായി സമനിലയും ലീഡും നേടിക്കൊടുത്തു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനുട്ടില്‍ ബെല്‍ജിയം തിരിച്ചടിയ്ക്കുകയായിരുന്നു. 49ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗ് മികച്ചൊരു ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡും വിജയവും സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial