Sreejeshhockey

അവിശ്വസനീയ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ!!! ഓസ്ട്രേലിയയെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ

FIH പ്രൊലീഗിൽ തുടര്‍ച്ചയായ നാലാം ജയം നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഓസ്ട്രേലിയയുമായി 2-2 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞ ഇന്ത്യ ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

ഇന്ത്യ ഈ ലെഗിൽ ഇരു തവണയാണ് ജര്‍മ്മനിയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയത്. ഒന്നാം മിനുട്ടിൽ വിവേക് സാഗര്‍ പ്രസാദ് ഇന്ത്യയെ മുന്നിലെത്തിച്ചപ്പോള്‍ 36ാം മിനുട്ടിൽ നഥാന്‍ എഫ്രൗംസ് ഓസ്ട്രേലിയയുടെ സമിനല ഗോള്‍ കണ്ടെത്തി.

46ാം മിനുട്ടിൽ സുഖ്ജീത് സിംഗ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചുവെങ്കിലും 51ാം മിനുട്ടിൽ നഥാന്‍ വീണ്ടും ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി.

 

Exit mobile version