ഹോക്കി വേള്‍ഡ് ലീഗിന് ഇന്ന് തുടക്കം

- Advertisement -

ഹോക്കി വേള്‍ഡ് ലീഗിനു ഇന്ന് ഒഡീഷയില്‍ തുടക്കം. ഡിസംബര്‍ 10 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. രണ്ട് പൂളിലായാണ് ഈ എട്ട് ടീമുകളെ വേര്‍പിരിച്ചിരിക്കുന്നത്. പൂള്‍ എ യില്‍ അര്‍ജന്റീന, സ്പെയിന്‍, ബെല്‍ജിയം, നെതര്‍ലാണ്ട്സ് എന്നിവരുടം പൂള്‍ ബിയില്‍ ഇംഗ്ലണ്ട്, ജര്‍മ്മനി, ഇന്ത്യ, ഓസ്ട്രേലിയ എന്നിവരും പങ്കെടുക്കുന്നു.

ഇന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4.45നു ജര്‍മ്മനി-ഇംഗ്ലണ്ട് മത്സരമാണ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരം. രാത്രി 7.30നു ഇന്ത്യ-ഓസ്ട്രേലിയ മത്സരവും അരങ്ങേറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement