ഹോക്കി വേള്‍ഡ് ലീഗ്: ഇന്ത്യയ്ക്കാദ്യ ജയം

ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ഇന്ത്യ ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുമായി ഗോള്‍രഹിത സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അമേരിക്കയോട് ദയനീയ പരാജയം (4-1) ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ചിലിയുമായി നടന്ന മത്സരത്തില്‍ 38ാം മിനുട്ടിലാണ് ഇന്ത്യയ്ക്കായി പ്രീതി ദുബേ മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്.

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ പോളണ്ടിനെ 2-0 നു പരാജയപ്പെടുത്തി അയര്‍ലണ്ട് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ അയര്‍ലണ്ട് ജപ്പാനുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. 10ാം മിനുട്ടില്‍ നിക്കോള ഇവാന്‍സ് ആണ് മത്സരത്തിലെ ആദ്യ ഗോള്‍ അയര്‍ലണ്ടിനായി സ്കോര്‍ ചെയ്തത്. 29 മിനുട്ടുകള്‍ക്ക് ശേഷം ജില്ലിയന്‍ പിന്‍ഡര്‍ രണ്ടാം ഗോളും നേടി.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏകദിനത്തിലെ പ്രകടനം, ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി ധനുഷ്ക ഗുണതിലക
Next articleകവരത്തി ലീഗിൽ വമ്പൻ ജയവുമായി റിഥം, അബൂഷാബിനു റെക്കോഡ്