ഹോക്കി ഇന്ത്യ ലീഗ് ജനുവരി 21 മുതല്‍

- Advertisement -

ഹോക്കി ഇന്ത്യ ലീഗിന്‍റെ (HIL) അഞ്ചാം പതിപ്പിന് അടുത്ത വര്ഷം ജനുവരി 21 മുതല്‍ മുംബൈയില്‍ തുടക്കമാവും. ദബാങ് മുംബൈയും റാഞ്ചി റെയ്സും തമ്മിലാണ് ആദ്യ മത്സരം.

ഒരു മാസത്തിലേറെ നീളുന്ന ടൂര്‍ണമെന്റിന്‍റെ സെമിഫൈനല്‍ ഫെബ്രുവരി 25നും ഫൈനല്‍ ഫെബ്രുവരി 26നും ആയിരിക്കും നടക്കുക.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ പഞ്ചാബ് വാര്യേഴ്സിന് പുറമേ ദബാങ് മുംബൈ, റാഞ്ചി റെയ്സ്, കലിംഗ ലാന്‍സേഴ്സ്, ഡല്‍ഹി വേവ് റൈഡേഴ്സ്, ഉത്തര്‍പ്രദേശ് വിസാര്‍ഡ്സ് എന്നീ ടീമുകള്‍ ആയിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക

Advertisement