അവസാന മിനുട്ടില്‍ സമനില കണ്ടെത്തി ഇന്ത്യ, സമനില ഗോള്‍ ഗുര്‍ജന്ത് സിംഗിന്റെ വക

- Advertisement -

ഏഷ്യ കപ്പ് ഹോക്കിയുടെ സൂപ്പര്‍ 4s മത്സരത്തിലെ ആദ്യ മത്സരത്തില്‍ അവസാന മിനുട്ടില്‍ സമനില കണ്ടെത്തി ഇന്ത്യ. ഗോളരഹിത ആദ്യ പകുതിയ്ക്ക് ശേഷം കൊറിയയ്ക്കായി ജുംഗ്ജുന്‍ ലീയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. പൂള്‍ ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടി എത്തിയ ഇന്ത്യയ്ക്കെതിരെ വിജയം പിടിച്ചെടുക്കുമെന്ന് കൊറിയ തോന്നിപ്പിച്ചുവെങ്കിലും അവസാന മിനുട്ടില്‍ ഗുര്‍ജന്ത് സിംഗ് ആണ് സമനില ഗോള്‍ കണ്ടെത്തിയത്.

41ാം മിനുട്ടിലാണ് കൊറിയയുടെ ഗോള്‍ പിറന്നത്. തുടര്‍ന്ന് ഇന്ത്യ ഗോള്‍ മടക്കുവാനുള്ള ശ്രമങ്ങള്‍ ഏറെ നടത്തിയെങ്കിലും കൊറിയന്‍ പ്രതിരോധത്തില്‍ തട്ടി ഗോളുകള്‍ ഒഴിഞ്ഞു നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement