
ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ജര്‍മ്മനി. മൂന്ന് ഗോളുകളുടെ ആദ്യ ലീഡ് നേടിയെങ്കിലും അവസാന നിമിഷം വരെ പൊരുതിയ ദക്ഷിണാഫ്രിക്ക ഒരു ഗോളിന്റെ മാര്‍ജിനില്‍ മത്സരത്തില്‍ കീഴടങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ ജര്‍മ്മന്‍ ആധിപത്യം കണ്ട മത്സരത്തില്‍ അവസാന നിമിഷങ്ങളിലാണ് ദക്ഷിണാഫ്രിക്ക മികവ് പുലര്‍ത്തിയത്.
27ാം മിനുട്ട് വരെ കാക്കേണ്ടി വന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കാന്‍. മോറിറ്റ്സ് നേടിയ ആദ്യ ഗോളുകള്‍ക്ക് ശേഷം മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ജര്‍മ്മനി ദക്ഷിണാഫ്രിക്കയുടെ ഗോള്‍ വല ചലിപ്പിച്ചത്. നിക്ലാസ് വെല്ലെന്‍, മാറ്റ്സ് ഗ്രാംബുഷ് എന്നിവര്‍ 32, 34 മിനുട്ടുകളില്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ 3-0 നു ലീഡ് ചെയ്യുകയായിരുന്നു ജര്‍മ്മനിയ്ക്കെതിരെ 37ാം മിനുട്ടില്‍ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ മടക്കി. തൊട്ടടുത്ത മിനുട്ടില്‍ ജര്‍മ്മനി ടിം ഹെര്സ്ബ്രുച്ചിലൂടെ നാലാം ഗോള്‍ കണ്ടെത്തി. 9 മിനുട്ടില്‍ 5 ഗോളുകളാണ് മത്സരത്തില്‍ കണ്ടത്.
12 മിനുട്ടോളം പിന്നീട് ഗോളുകള്‍ കാണാതിരുന്ന മത്സരത്തില്‍ സ്മിത്ത ഓസ്ട്രിന്‍ തന്റെയും ദക്ഷിണാഫ്രിക്കയുടെയും രണ്ടാം ഗോള്‍ കണ്ടെത്തി. ജോനാഥന് റോബിന്‍സണിലൂടെ ലീഡ് കുറയ്ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും 4-3 നു ജര്‍മ്മനി വിജയം സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial