Indiahockeymen

ജര്‍മ്മനി ഒന്നാമത്, ഇന്ത്യ ആറാം സ്ഥാനത്ത് തുടരുന്നു

ഹോക്കി ലോകകപ്പിന് ശേഷമുള്ള പുരുഷ ടീമുകളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്ത് വിട്ടു. ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. അതേ സമയം ഓസ്ട്രേലിയ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബെൽജിയത്തിനെ പരാജയപ്പെടുത്തിയാണ് ജര്‍മ്മനി ലോകകപ്പ് കിരീടം നേടിയത്.

രണ്ടാം സ്ഥാനത്ത് നെതര്‍ലാണ്ട്സും മൂന്നാം സ്ഥാനത്ത് ബെൽജിയവും നിലകൊള്ളുമ്പോള്‍ അഞ്ചാം സ്ഥാനം ഇംഗ്ലണ്ടിന് ലഭിച്ചു. ഇന്ത്യ തങ്ങളുടെ റാങ്കായ ആറാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

ഏഴാം സ്ഥാനത്ത് അര്‍ജന്റീനയും എട്ടാം സ്ഥാനത്ത് സ്പെയിനും എത്തി.

Exit mobile version