
ഹോക്കി വേള്‍ഡ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ജയം സ്വന്തമാക്കി ജര്‍മ്മനി. ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി വിജയം നേടിയത്. രണ്ടാം ക്വാര്‍ട്ടറിലാണ് ഇരു ഗോളുകളും വീണത്. മത്സരത്തിന്റെ 19, 25 മിനുട്ടുകളില്‍ മാറ്റ്സ് ഗ്രാംബുഷ്, ക്രിസ്റ്റഫര്‍ റുഹര്‍ എന്നിവരാണ് ഫീല്‍ഡ് ഗോളിലൂടെ ജര്‍മ്മനിയ്ക്കായി ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുവാന്‍ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചുവെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ജര്‍മ്മന്‍ പ്രതിരോധം പിടിച്ചു നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial