ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ബെല്‍ജിയവും ജര്‍മ്മനിയും

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം ഫൈനലിലേക്ക് കടന്ന് ബെല്‍ജിയവും ജര്‍മ്മനിയും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ സ്പെയിന്‍ – ജര്‍മ്മനി മത്സരം മുഴുവന്‍ സമയത്ത് 1-1ന് സമനിലയിലായപ്പോള്‍ പെനാള്‍ട്ടിയില്‍ വിജയം ജര്‍മ്മനിക്കൊപ്പം നിന്നു. രണ്ടാം സെമിയില്‍ ബെല്‍ജിയം 2-1 നു ഓസ്ട്രേലിയയെ തകര്‍ത്തു.

സ്പെയിന്‍ ജര്‍മ്മനി മത്സരത്തില്‍ 15ാം മിനുട്ടില്‍ റിക്കാര്‍ഡോ സാഞ്ചെസ് ആണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. പിന്നീട് മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഗോള്‍ മടക്കുവാനുള്ള ജര്‍മ്മന്‍ ശ്രമങ്ങള്‍ പാഴാവുന്നതാണ് കാണുവാന്‍ കഴിഞ്ഞത്. 55ാം മിനുട്ടില്‍ ഫെര്‍ഡിനാന്‍ഡിലൂടെ ജര്‍മ്മനി സമനില ഗോള്‍ കണ്ടെത്തി. ഷൂട്ടൗട്ടില്‍ ജര്‍മ്മനി 4-3 നു വിജയം കണ്ടെത്തി.

രണ്ടാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം ഓസ്ട്രേലിയയെ തകര്‍ത്തത്. സെഡ്രിക് ചാര്‍ലിയര്‍, അമൗരി ക്യൂസ്റ്റേഴ്സ് എന്നിവരിലൂടെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ബെല്‍ജിയത്തിനെതിരെ 45ാം മിനുട്ടിലാണ് ഓസ്ട്രേലിയ ഒരു ഗോള്‍ മടക്കിയത്. ജെറമി ഹെയ്‍വാര്‍ഡ് ആണ് ആശ്വാസ ഗോളിനുടമ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യയിലും ഇന്ത്യന്‍ മുന്നേറ്റം
Next articleസമീര്‍ വര്‍മ്മയെ മറികടന്ന് കശ്യപ് യുഎസ് ഓപ്പണ്‍ സെമിയില്‍