
ജര്‍മ്മനിയോടും തോറ്റ് ഇന്ത്യ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്ത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജയം ജര്‍മ്മനി സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെയാണ് രണ്ട് ഗോളുകളും പിറന്നത്. ഗോള്‍രഹിത ആദ്യ ക്വാര്‍ട്ടറിനു ശേഷം രണ്ടാം ക്വാര്‍ട്ടറില്‍ 17, 20 മിനുട്ടുകളിലാണ് ഗോള്‍ പിറന്നത്. മാര്ട്ടിന് ഹാനെര്, മാറ്റ്സ് ഗ്രാമ്പുഷ് എന്നിവരാണ് ജര്‍മ്മനിയുടെ ഗോള്‍ സ്കോറര്‍മാര്‍.
പരാജയത്തോടെ ഒരു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജര്‍മ്മനിയ്ക്ക് ഏഴ് പോയിന്റുും ഇംഗ്ലണ്ടിനു നാല് പോയിന്റും ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്റുമാണ് പ്രാഥമിക മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കാനായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial