ജര്‍മ്മനിയ്ക്ക് ആദ്യ ജയം

- Advertisement -

ത്രിരാഷ്ട്ര ഹോക്കി പരമ്പരയില്‍ ജര്‍മ്മനിയ്ക്ക് ആദ്യ ജയം. ബെല്‍ജിയത്തിനെതിരെ 2-1 നാണ് ജര്‍മ്മനി ജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജര്‍മ്മനി ബെല്‍ജിയത്തോട് 5-2 നു പരാജയപ്പെട്ടിരുന്നു. 34ാം മിനുട്ടില്‍ പെനാള്‍ട്ടി കോര്‍ണറിലൂടെ ടോം ബൂണ്‍ ആണ് ബെല്‍ജിയത്തിന്റെ സ്കോറിംഗ് ആരംഭിച്ചത്. അവസാന ക്വാര്‍ട്ടറിലാണ് ജര്‍മ്മനി സമനില ഗോളും വിജയ ഗോളും നേടിയത്. കോണ്‍സ്റ്റന്‍റ്റിന്‍ സ്റ്റൈബ്(50), തോബിയാസ് മറ്റാനിയ(55) എന്നിവരാണ് ജര്‍മ്മന്‍ ഗോളുകളുടെ ഉടമ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement