ജപ്പാനെ തകര്‍ത്ത് ജര്‍മ്മനി, അയര്‍ലണ്ടിന്റെ ചെറുത്ത് നില്പ് അതിജീവിച്ച് ഇംഗ്ലണ്ട്

ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗം ഗ്രൂപ്പ് എ മത്സരങ്ങളില്‍ ജര്‍മ്മനിയ്ക്ക് ആധികാരിക ജയം. ഇംഗ്ലണ്ടിനും അയര്‍ലണ്ടിനെതിരെ ത്രിസിപ്പിക്കുന്ന ജയം. ചാര്‍ലോട്ട് സ്റ്റാപ്പെന്‍ഹോര്‍സ്റ്റ്, നൈക് ലോറെന്‍സ്, സിസിലെ പൈപ്പര്‍ എന്നിവരാണ് ജര്‍മ്മനിയ്ക്കായി 23, 34, 46 മിനുട്ടുകളില്‍ വല ചലിപ്പിച്ചത്. 3-0 എന്ന സ്കോറിനു തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ജപ്പാന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. പോയിന്റ് നിലയില്‍ ജര്‍മ്മനിയ്ക്കൊപ്പം ഏഴ് പോയിന്റുകളാണ് ജപ്പാനുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ജര്‍മ്മനി ഉറപ്പിച്ചു.

അയര്‍ലണ്ടിനെ കീഴ്പ്പെടുത്തി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍. സാറ ഹേക്രോഫ്റ്റ് നേടിയ ഗോളില്‍ അക്കൗണ്ട് തുറന്ന ഇംഗ്ലണ്ടിനെ 27ാം മിനുട്ടില്‍ ഷോണ മക്കാല്ലിന്‍ വീണ്ടും മുന്നിലെത്തിച്ചു. തുടരെ രണ്ട് ഗോള്‍ മടക്കി അയര്‍ലണ്ട് സമനില പിടിച്ചുവെങ്കിലും അലക്സ് ഡാന്‍സണ്‍ ഇംഗ്ലണ്ടിനു 3-2 എന്ന സ്കോറിനു വിജയം സമ്മാനിക്കുകയായിരുന്നു. നിക്കോള ഡാലി, കാത്രിന്‍ മുള്ളന്‍ എന്നിവരാണ് അയര്‍ലണ്ടിന്റെ ഗോള്‍ സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍ കിരീടം മറേ-ഹിംഗിസ് സഖ്യത്തിനു
Next articleസിറ്റിയിൽ ഇടമില്ല, നോലിറ്റോ സ്പെയിനിലേക്ക് മടങ്ങി