
ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ സ്പെയിനിനും ഓസ്ട്രേലിയയ്ക്കും ജയം. ഇന്നലെ ഗ്രൂപ്പ് എ മത്സരങ്ങളിലാണ് ഇരുവരും വിജയങ്ങള്‍ നേടിയത്. ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് സ്പെയിന് ഫ്രാന്‍സിനെ തകര്‍ത്തത്. ആദ്യ മൂന്ന് ക്വാര്‍ട്ടറില്‍ ഗോളുകള്‍ പിറക്കാതിരുന്ന മത്സരത്തില്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷമാണ് പാവു ക്യുമെഡ സ്പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ രണ്ടാം ഗോള്‍ നേടി എന്റിക്കെ ഗോണ്‍സാലെസ് സ്പെയിനിന്റെ വിജയം ഉറപ്പാക്കി.
ഗ്രൂപ്പിലെത്തന്നെ ആവേശകരമായ മത്സരത്തില്‍ ന്യൂസിലാണ്ടായിരുന്നു മത്സരത്തിലുടനീളം ലീഡ് ചെയ്തത്. 39ാം മിനുട്ടില്‍ ജാരേദ് പഞ്ചിയ ന്യൂസിലാണ്ടിനായി ലീഡ് നേടിയെങ്കിലും 53ാം മിനുട്ടില്‍ ജെര്‍മി എഡ്വേര്‍ഡ്സ് ഓസ്ട്രേലിയയുടെ സമനില ഗോള്‍ കണ്ടെത്തി. മത്സരം ഏറെക്കുറെ സമനിലയിലേക്ക് നീങ്ങുമ്പോള്‍ ആയിരുന്നു മത്സരത്തിന്റെ അവസാന സെക്കന്ഡുകളില് ഓസ്ട്രേലിയ വിജയം പിടിച്ചെടുത്തത്. ജോഷ് പൊള്ളാര്‍ഡ് നേടിയ ഗോളില്‍ ഓസ്ട്രേലിയ വിജയം 2-1 നു സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial