
ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ ഫ്രാന്‍സിനും അയര്‍ലണ്ടിനും വിജയം. ഫ്രാന്‍സ് ജപ്പാനെ തകര്‍ത്തപ്പോള്‍ അയര്‍ലണ്ട് ഈജിപ്റ്റിനെതിരെയാണ് വിജയം സ്വന്തമാക്കിയത്. പ്രതീക്ഷിച്ചത് പോലെ ജപ്പാനെതിരെ ആധിപത്യം പുലര്‍ത്തിയത് ഫ്രാന്‍സാണ്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അവര്‍ ഗോളും സ്വന്തമാക്കി. എറ്റിയന് ടൈനേവ്സ്, ഗാസ്പാര്‍ഡ് ബൗംഗാര്ട്ടന് എന്നിവര്‍ ഫ്രാന്‍സിനെ രണ്ട് ഗോളിന്റെ ലീഡിലേക്കുയര്ത്തിയെങ്കിലും ഹിരോടാക വക്കൂരിയിലൂടെ ജപ്പാന് ഒരു ഗോള്‍ മടക്കി. ഫ്രാന്‍കോയിസ് ഗോയേറ്റ്, ബ്ലേസി റോഗ് എന്നിവര്‍ ഫ്രാന്‍സിനു വേണ്ടി 4-1 ന്റെ വിജയം സമ്മാനിക്കുകയായിരുന്നു.
ഇന്നത്തെ ആദ്യ മത്സരത്തില്‍ അഹമ്മദ് എല്നാഗ്ഗറിലൂടെ ഈജിപ്റ്റ് ലീഡ് നേടിയെങ്കിലും 31ാം മിനുട്ടില്‍ അയര്‍ലണ്ട് സമനില ഗോള്‍ സ്വന്തമാക്കി. ക്രിസ് കാര്‍ഗോ ആയിരുന്നു അയര്‍ലണ്ടിന്റെ ഗോള്‍ സ്കോറര്‍. മത്സരം സമനിലയിലേക്ക് നീങ്ങി ടൂര്‍ണ്ണമെന്റിലെ ആദ്യ പോയിന്റ് നേടാമെന്ന ഈജിപ്റ്റിന്റെ പ്രതീക്ഷകള്ക്കളെ തകിടം മറിച്ച് ഷെയന്‍ അയര്‍ലണ്ടിന്റെ രണ്ടാം ഗോളും വിജയവും അവസാന മിനുട്ടില്‍ കരസ്ഥമാക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial