Picsart 23 06 08 23 27 11 188

അർജന്റീനയെ തകർത്ത് ഇന്ത്യ, FIH പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത്

എഫ്‌ഐഎച്ച് പ്രോ ലീഗ് ടൂർണമെന്റിൽ ഇന്ത്യ വിജയ വഴിയിലേക്ക് തിരികെയെത്തി. നിലവിലെ റിയോ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ഇന്ത്യൻ പുരുഷ ഹോക്കി ടീം 3-0ന്റെ ഉജ്ജ്വല ജയം തന്നെ ഇന്ന് നേടി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഇതോടെ തിരികെയെത്തി.

ഇന്ത്യയുടെ ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവർ ഒരോ ഗോൾ വീതം നേടി കളിയിലെ ഹീറോകളായി. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ വിജയം ഊർജ്ജം തിരികെ നൽകും. 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് 27 പോയിന്റ് ആണുള്ളത്. അർജന്റീന 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ഇമി ഇന്ത്യ ജൂൺ 10 ന് പ്രാദേശിക സമയം രാത്രി 9 മണിക്ക് നെതർലൻഡ്‌സിനെ നേരിടും.

Exit mobile version