Site icon Fanport

FIH പ്രൊ ലീഗിൽ വിജയവുമായി ഇന്ത്യ, അര്‍ജന്റീനയെ പരാജയപ്പെടുത്തി

FIH പ്രൊ ലീഗിൽ മികച്ച വിജയവുമായി ഇന്ത്യ. അര്‍ജന്റീനയ്ക്കെതിരെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ 2-1ന്റെ വിജയം നേടുകയായിരുന്നു. ഇന്ത്യ പകുതി സമയത്ത് 2-0ന് മുന്നിലായിരുന്നുവെങ്കിലും അര്‍ജന്റീന രണ്ടാം പകുതിയിൽ ഒരു ഗോള്‍ മടക്കി. ഇന്ത്യയ്ക്ക് വേണ്ടി ആകാശ്ദീപും സുഖ്ജീത് സിംഗുമാണ് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ആകാശ്ദീപ് ആണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. 13ാം മിനുട്ടിൽ സുഖ്ജീത് ലീഡുയര്‍ത്തി.

നിലവിൽ 30 പോയിന്റുമായി ഇന്ത്യയാണ് മുന്നിൽ. എന്നാൽ മറ്റു ചില ടീമുകള്‍ അവരുടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാൽ പോയിന്റ് പട്ടികയിൽ മാറ്റം സംഭവിച്ചേക്കാം. 12 മത്സരങ്ങള്‍ മാത്രം കളിച്ച ഗ്രേറ്റ് ബ്രിട്ടന്‍ 26 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യ 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

Exit mobile version