Site icon Fanport

ടോക്കിയോ ഒളിമ്പിക്സിന് ശേഷം ആദ്യമായി ഇന്ത്യൻ വനിത ഹോക്കി ടീം ഓസ്ട്രേലിയയെ തോല്പ്പിച്ചു

ശനിയാഴ്ച വൈകുന്നേരം റൂർക്കേലയിലെ ബിർസ മുണ്ട ഹോക്കി സ്റ്റേഡിയത്തിൽ നടന്ന എഫ്ഐഎച്ച് പ്രോ ലീഗ് പോരിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ശക്തരായ ഓസ്ട്രേലിയയെ തോൽപ്പിച്ചു. 1-0 എന്ന സ്കോറിനായിരുന്നു വിജയം. ഇന്ത്യൻ വനിതാ ഹോക്കി ടീം ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു മത്സരം വിജയിക്കുന്നത്.

ഇന്ത്യ 24 02 18 00 00 52 541

34-ാം മിനിറ്റിൽ വന്ദന കടാരിയ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത് മത്സരത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ പെനാൽറ്റി കോർണറാൺ വന്ദന സമർത്ഥമായ ലക്ഷ്യത്തിൽ എത്തിച്ചത്. ലീഗിലെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചൈന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അമേരിക്കയെ തോൽപ്പിച്ചു.

Exit mobile version