Site icon Fanport

എഫ്ഐഎച്ച് പ്രോ ലീഗിനായുള്ള ഇന്ത്യൻ ഹോക്കി ടീം പ്രഖ്യാപിച്ചു

ഭുവനേശ്വറിലും റൂർക്കേലയിലും ആയി നടക്കാനിരിക്കുന്ന FIH പ്രോ ലീഗ് 2023/24 ലെഗിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീം പ്രഖ്യാപിച്ചു. സ്‌പെയിൻ, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, അയർലൻഡ് എന്നീ ടീമുകളെ ആകും ഇന്ത്യ നേരിടേണ്ടി വരിക. 2024 ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 25 വരെ ആകും ഈ ലെഗ് നടക്കുക.

ഇന്ത്യ 24 02 01 12 33 56 480

ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിൻ്റെ നേതൃത്വത്തിൽ ആകും ഇന്ത്യൻ ടീം ഇറങ്ങുക. സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ മത്സരങ്ങൾ കാണാൻ ആകും. ജിയോസിനിമ വഴി തത്സമയ സ്ട്രീം ചെയ്യാനും ആകും.

Exit mobile version