ഏഴടിച്ച് ഇംഗ്ലണ്ട്, സ്കോട്‍ലാന്‍ഡിനെ കീഴ്പ്പെടുത്തി നെതര്‍ലാന്‍ഡ്സ്

വേള്‍ഡ് ഹോക്കി ലീഗ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും നെതര്‍ലാന്‍ഡ്സിനും തുടര്‍ച്ചയായ രണ്ടാം വിജയങ്ങള്‍. 7-3 എന്ന സ്കോറിനു ഇംഗ്ലണ്ട് മലേഷ്യയെ മറികടന്നപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് സ്കോട്‍ലാന്‍ഡിനെ നെതര്‍ലാന്‍ഡ്സ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഇന്ത്യ പാക്കിസ്ഥാനെയും ഇംഗ്ലണ്ട് അര്‍ജന്റീനയെയും നേരിടും.

ഇംഗ്ലണ്ട് മലേഷ്യ മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 2-2നു സമനിലയിലായിരുന്നു. 5ാം മിനുട്ടില്‍ ബാരി മിഡില്‍ട്ടണും എട്ടാം മിനുട്ടില്‍ ക്രിസ്റ്റഫര്‍ ഗ്രിഫിത്സും ഇംഗ്ലണ്ടിനെ 2-0 എന്ന ലീഡിലേക്കുയര്‍ത്തി. രണ്ടാം ക്വാര്‍ട്ടറില്‍ ഫൈസല്‍ സാരി, തെംഗു താജുദ്ദീന്‍ എന്നിവരിലൂടെ മലേഷ്യ സമനില നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. സാം വാര്‍ഡ്, മാര്‍ക്ക് ഗ്ലെഗോണ്‍ എന്നിവര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ബാരി മിഡില്‍ട്ടണ്‍ തന്റെ ഒരു ഗോള്‍ കൂടി നേടി ഇംഗ്ലണ്ട് പട്ടിക തികച്ചു. ഫൈസല്‍ സാരിയാണ് മലേഷ്യയുടെ മൂന്നാം ഗോള്‍ മടക്കിയത്.

സ്കോട്‍ലാന്‍ഡിനെതിരെ റോബോര്‍ട് കെമ്പര്‍മാര്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ എന്നിവരാണ് നെതര്‍ലാന്‍ഡ്സിന്റെ ഗോള്‍ സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ ക്ലബിൽ ബെൽഫോർട്ടിന് ഗംഭീര തുടക്കം, ആദ്യ കളിയിൽ ഇരട്ട ഗോളുകൾ
Next articleഫുട്ബോളിൽ ഇത് കല്യാണ കാലം, മെസ്സി മുതൽ നോയർ വരെ വരനാകുന്നു