മലേഷ്യയ്ക്കും ഇംഗ്ലണ്ടിനും ജയം

ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്നലെ നടന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കൊയ്ത ഇംഗ്ലണ്ടും മലേഷ്യയും. ഗ്രൂപ്പ് എ മത്സരങ്ങളില്‍ ചൈനയെ 5-1 നു മലേഷ്യ തകര്‍ത്തപ്പോള്‍ ദക്ഷിണ കൊറിയയെ 7-2 എന്ന നിലയിലാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

ചൈനയ്ക്കെതിരെ മികച്ച പ്രകടനമാണ് മലേഷ്യ പുറത്തെടുത്ത്. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ അക്കൗണ്ട് തുറന്ന മലേഷ്യ മത്സരത്തില്‍ 12, 19, 27, 51 മിനുട്ടുകളില്‍ ഗോളുകള്‍ നേടുകയായിരുന്നു. റാസി റഹിം രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫൈസല്‍ സാരി, നജ്മി ജസ്‍ലാന്‍, ഫിത്രി സാരി എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. റാസി റഹീമിന്റെ ഒരു ഗോള്‍ പെനാള്‍ട്ടി സ്ട്രോക്കില്‍ നിന്നായിരുന്നു. ചൈനയുടെ ആശ്വാസ ഗോള്‍ ടാലാക്കേ ഡു ആണ് നേടിയത്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അക്ഷരാര്‍ത്തത്തില്‍ ഗോള്‍ മഴയാണ് പെയ്തത്. ആദ്യ പകുതിയില്‍ 2-1 നു ലീഡ് ചെയ്ത ഇംഗ്ലണ്ടിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 2-2 നു തളച്ച കൊറിയയെ എന്നാല്‍ ഇംഗ്ലണ്ട് പിന്നീട് ഗോളുകളില്‍ മുക്കുകയായിരുന്നു. സാം വാര്‍ഡ് ഇംഗ്ലണ്ടിനായി മൂന്ന് ഗോളുകള്‍ നേടി. ഫില്‍ റോപ്പര്‍ രണ്ടും ഡേവിഡ് എമസ് ഒരു ഗോളും നേടി. വിജയത്തോടെ ഗ്രൂപ്പില്‍ പത്ത് പോയിന്റുമായി അര്‍ജന്റീനയ്ക്കൊപ്പമെത്താന്‍ ഇംഗ്ലണ്ടിനായെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅണ്ടർ 21 യൂറോ : പോർച്ചുഗലിനെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ
Next articleമലയാളി താരം അസറുദ്ദീൻ ഉൾപ്പെടെ ഇന്ത്യൻ U-23 ടീം അമേരിക്കയിലേക്ക്