ഇന്ത്യയുടെ രണ്ടാം മത്സരം സമനിലയില്‍

- Advertisement -

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ശേഷം വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ ഇംഗ്ലണ്ടിനെ മറികടക്കാനായില്ല. 14ാം മിനുട്ടില്‍ ഷീലാനന്ദ് ലാക്രയാണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. തുടര്‍ന്നുള്ള ക്വാര്‍ട്ടറില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ഇന്ത്യ പകുതി സമയത്ത് 1-0നു ലീഡ് ചെയ്തു.

മൂന്നാം ക്വാര്‍ട്ടറില്‍ ഗോള്‍ നേടുവാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മത്സരം ഇന്ത്യ സ്വന്തമാക്കുമെന്ന് കരുതിയ നിമിഷത്തിലാണ് 8 മിനുട്ടുകള്‍ ശേഷിക്കെ മാര്‍ക്ക് ഗ്ലേഗോണ്‍ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തും അതേ പോയിന്റുകളുള്ള ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്.

അര്‍ജന്റീന ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയയും മലേഷ്യയും ഓരോ പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്തും നിലകൊള്ളുന്നു. ടൂര്‍ണ്ണമെന്റിലെ ആറാം ടീമായ അയര്‍ലണ്ട് അവസാന സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement